2014 ഫെബ്രുവരി 8, ശനിയാഴ്‌ച

സച്ചരിതം

ആരാധന
ദൈവത്തിന്
ദൈവങ്ങള്‍ക്ക്
ദൈവസങ്കല്പങ്ങള്‍ക്ക്...

ആദരവും
ബഹുമാനവും
രക്ഷിതാക്കള്‍ക്കും
ഗുരുനാഥന്‍മാര്‍ക്കും...

മറ്റുള്ളവര്‍ക്കെല്ലാം
സമര്‍പ്പിക്കാവുന്നത്
സ്നേഹോഷ്മളതമാത്രം...

അല്ലാതുള്ളതെല്ലാം
അനൌചിത്യം
എന്നതത്രേ
സച്ചരിത മാനസം ...
... ... ... ...
ടി. കെ. ഉണ്ണി
൩൦-൦൮-൨൦൦൯

ആചാരം

ആചാരം ...
നമ്മളിലെ
വൈജാത്യങ്ങളുടെ
സംരക്ഷിത രൂപം ..!

സഹജീവനത്തിന്റെ
വൈരൂപ്യ മുഖം ..!

വ്യര്‍ത്ഥ പ്രമാണങ്ങളുടെ
ശുദ്ധ നഗ്നത ..!

സമസ്ത സമൂഹത്തിന്റെയും
വൈകാരികമായ
കാപട്യം ..!

അതാണ്‌ ആചാരം ..!!

... ... ... ...
ടി. കെ. ഉണ്ണി
൧൧-൦൮-൨൦൦൯