2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

പൂമരം


പൂമരം 


മുറ്റത്തൊരു പൂമരം 
എന്നെന്നും ചാമരം വീശുന്ന പൂക്കള്‍ 
-- എന്റെ വീട്ടുമുറ്റം --

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

2014, ഫെബ്രുവരി 8, ശനിയാഴ്‌ച

സച്ചരിതം

ആരാധന
ദൈവത്തിന്
ദൈവങ്ങള്‍ക്ക്
ദൈവസങ്കല്പങ്ങള്‍ക്ക്...

ആദരവും
ബഹുമാനവും
രക്ഷിതാക്കള്‍ക്കും
ഗുരുനാഥന്‍മാര്‍ക്കും...

മറ്റുള്ളവര്‍ക്കെല്ലാം
സമര്‍പ്പിക്കാവുന്നത്
സ്നേഹോഷ്മളതമാത്രം...

അല്ലാതുള്ളതെല്ലാം
അനൌചിത്യം
എന്നതത്രേ
സച്ചരിത മാനസം ...
... ... ... ...
ടി. കെ. ഉണ്ണി
൩൦-൦൮-൨൦൦൯

ആചാരം

ആചാരം ...
നമ്മളിലെ
വൈജാത്യങ്ങളുടെ
സംരക്ഷിത രൂപം ..!

സഹജീവനത്തിന്റെ
വൈരൂപ്യ മുഖം ..!

വ്യര്‍ത്ഥ പ്രമാണങ്ങളുടെ
ശുദ്ധ നഗ്നത ..!

സമസ്ത സമൂഹത്തിന്റെയും
വൈകാരികമായ
കാപട്യം ..!

അതാണ്‌ ആചാരം ..!!

... ... ... ...
ടി. കെ. ഉണ്ണി
൧൧-൦൮-൨൦൦൯ 

വിശ്വാസം

വിശ്വാസം ....
ആശ്രിത സമൂഹത്തിന്റെ
ഉല്‍പ്പന്നമാണ്‌ വിശ്വാസം ..!

വിചിത്രമായ ആ ഉല്‍പ്പന്നത്തിന്റെ
അടിത്തറയിലാണ് ആദ്യകാല
വൈചിത്യങ്ങളുടെ പിറവികള്‍ ..!

വിഭജനം
അവിടെയാണ് തുടങ്ങിയത് ..!?

... ... ...
ടി. കെ. ഉണ്ണി
൧൦-൦൮-൨൦൦൯

സമൂഹം










ഈ പ്രപഞ്ചത്തില്‍ 
ജീവന്റെ തുടിപ്പുള്ള ഭൂമിയില്‍ 
അന്തേവാസികളായ മനുഷ്യര്‍ 
സമൂഹമായി ജീവിത പ്രയാണം 
എന്നതിന്റെ പ്രസക്തിയെക്കുറിച്ചു 
അനാദി കാലം മുതല്‍ക്കേ 
ബദ്ധശ്രദ്ധരായിരുന്നു
എന്നതുകൊണ്ടാണ് 
നമ്മള്‍ 
ആശ്രിത സമൂഹം 
ആയിത്തീര്‍ന്നത്...!!
... ... ... ...
ടി. കെ. ഉണ്ണി
൧൩-൦൮-൨൦൦൯